നബാർഡ് ഗ്രാമ വിപണി ഉദ്ഘാടനം നാളെ


നബാർഡ് ഗ്രാമ വിപണി ഉദ്ഘാടനം നാളെ  (30-09-2026)

 നബാർഡ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈടി എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ ഹരിതം ഫാർമേഴ്സ് കമ്പനിയുടെ വാർഷികവും നബാർഡ് റൂറൽ ഹാറ്റ് - ഗ്രാമ വിപണി ഉദ്ഘാടനവും നാളെ  10.30 ന് അന്തീനാട് ഹണി ലാൻ്റിൽ നടക്കും. 


കൊല്ലപ്പള്ളിക്കും അന്തീനാടിനും മധ്യേ നിർമാണം പൂർത്തിയാക്കിയ പാലാ ഹരിതം കമ്പനിയുടെ തേൻ പ്രൊസസിംഗ് യൂണിറ്റിനോടനുബന്ധമായാണ് റൂറൽ ഹാറ്റ് പ്രവർത്തനം തുടങ്ങുന്നത്.


യൂണിറ്റ് അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പ്ലാക്കൂട്ടം ഗ്രാമവിപണി ഉദ്ഘാടനം ചെയ്യും. സോഷ്യൽ വെൽഫെയർ സൊസൈടി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പള്ളിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ് ആദ്യ വില്പന നടത്തും.


 പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസ് കുര്യത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് മെമ്പർമാരായ പയസ് മാണി, സി.ആർ സജീവ്, കമ്പനി ചെയർമാൻ തോമസ് മാത്യു മണ്ഡപത്തിൽ വൈസ് ചെയർമാൻ ജിമ്മി ജോസഫ് , ചീഫ് ഓഫീസർ മനു കരിയാപുരയിടം എന്നിവർ പ്രസംഗിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments