പാലാ ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിനും ഉണ്ണിയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.....
14 -ാം തീയതി രാവിലെ 5. 30ന് അഷ്ടാഭിഷേകം നടക്കും. 6. 30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് കല്ലമ്പള്ളി ദാമോദരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുവരങ്ങിൽ പാലാ ചെമ്പൈ സംഗീത സഭയുടെ ആഭിമുഖ്യത്തിൽ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി നയിക്കുന്ന പഞ്ചരത്ന കീർത്തനാലാപനവും സംഗീതാരാധനയും നടക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇
10. 30 ന് പ്രസാദ വിതരണം, 11ന് പ്രസിദ്ധമായ ഉണ്ണിയൂട്ടും തുടർന്ന് മഹാപ്രസാദമൂട്ടും നടക്കും.
വൈകിട്ട് 6. 30ന് ദീപാരാധനയുമുണ്ടെന്ന് പത്ര സമ്മേളനത്തിൽ ക്ഷേത്രപദേശ സമിതി ഭാരവാഹികളായ കെ. റ്റി. മനോജ്, ശ്രീരാജ് . എ . എസ് , ഹരികൃഷ്ണൻ ഇടയാറ്റ്, ഹരിശങ്കർ , പി . , മനേഷ് ചന്ദ്രൻ തുടങ്ങിയവർ പറഞ്ഞു
70 12 23 03 34



0 Comments