ചെന്നൈ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം ഏറ്റുവാങ്ങി പാലാ നഗരസഭാ മുൻ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം
പാലാ നഗരസഭ മുൻ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബി.കോം ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ മുഖ്യാതിഥിയായിരുന്ന ബിരുദദാന സമ്മേളനത്തിലാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
ചെന്നൈ ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ദിയാ ബിനു അക്കാദമിക മികവിന്റെ മറ്റൊരു നേട്ടമായാണ് ബിരുദം സ്വന്തമാക്കിയത്. കോളേജിലെ ആൻഡേഴ്സൺ ഹാളിൽ ഇന്ന് നടന്ന ചടങ്ങിൽ നൂറുകണക്കിന് ബിരുദധാരികൾക്കൊപ്പം ദിയയും ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
സുഹൃത്തുക്കളും സഹപ്രവർത്തകരും ആശംസകൾ നേർന്നു. ചടങ്ങിൽ കോളേജ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
70 12 23 03 34



0 Comments