പയപ്പാറിലെ ഒട്ടുപാല്‍ മോഷണം: അന്വേഷണം നാലുപേരെ ചുറ്റിപ്പറ്റി; സിസിടിവി കണ്ട നാട്ടുകാര്‍ തിരിച്ചറിഞ്ഞയാളെ ചോദ്യം ചെയ്യാനാകാതെ പൊലീസ്


പാലാ പയപ്പാറില്‍ റബര്‍തോട്ടത്തില്‍ നിന്ന് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാല്‍ മോഷണം പോയ സംഭവത്തില്‍ അന്വേഷണം നാലുപേരെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച നാട്ടുകാര്‍ തിരിച്ചറിഞ്ഞതായി പറയുന്നയാളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ വഴിയില്‍വച്ച് കണ്ട് കാര്യങ്ങള്‍ തിരിക്കിയെങ്കിലും പേരോ ഫോണ്‍നമ്പരോ പൊലീസുകാരന് കൊടുക്കാന്‍ ഇയാള്‍ തയ്യാറായില്ല.  
മോഷണം നടന്ന ദിവസം ഓട്ടോയില്‍ എത്തിയ സംഘം റബര്‍തോട്ടത്തിലേക്ക് കടക്കുന്നതിന്റെയും ഒട്ടുപാല്‍ കടത്തിക്കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ പതിഞ്ഞ വാഹനവും പ്രതികളുടെ നീക്കങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഇതില്‍ നേരത്തെ രാമപുരം മേഖലയില്‍ സമാനമായ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന യുവാവിനെയും പയപ്പാര്‍ സ്വദേശിയായ യുവാവിനെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തികളുടെ സാന്നിധ്യവും മുന്‍കാല മോഷണക്കേസുകളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ കണ്ട പ്രദേശവാസികളില്‍ ചിലര്‍ ദൃശ്യങ്ങളിലുള്ള ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസിനെ അറിയിച്ചതായാണ് വിവരം. എന്നാല്‍ ഇയാളെ കണ്ടെത്തിയെങ്കിലും വേണ്ടവിധം പൊലീസ് ചോദ്യം ചെയ്യാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments