മാർ സ്ലീവാ മെഡിസിറ്റിയിൽ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനം ആരംഭിച്ചു.


മാർ സ്ലീവാ മെഡിസിറ്റിയിൽ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനം ആരംഭിച്ചു. 

  മാർ സ്ലീവാ മെഡിസിറ്റിയുടെ രോ​ഗീപരിചരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനത്തിനു തുടക്കമായി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെഡിസിൻ സർവീസ് ഡെലിവറിയുടെ ഫ്ലാ​ഗ് ഓഫ് കർമ്മം നിർവ്വ​ഹിച്ചു. 


ആശുപത്രിയുടെ 15 കി.മി. പരിധിയിലുള്ളവർക്കാണ് വീടുകളിൽ മരുന്നു ലഭ്യമാകുന്ന സേവനങ്ങളുടെ പ്രയോജനം ലഭിക്കുക. 
പ്രായമായ രോ​ഗികൾക്കും, മറ്റ് ​ഗുരുതര രോ​ഗങ്ങളിൽ കഴിയുന്നവർക്കും ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടു നേരിടുന്നവർക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് പുതിയ സേവനത്തിനു തുടക്കം കുറിച്ചത്. 


ആശുപത്രിയിൽ നിന്നു രേഖപ്പെടുത്തിയ കുറിപ്പടി പ്രകാരം നൽകുന്ന മരുന്നുകൾക്കു പുറമെ മറ്റ് അം​ഗീകൃത ആശുപത്രികളിലെ കുറിപ്പടി പ്രകാരമുള്ള മരുന്നുകളും സേവനത്തിന്റെ ഭാ​ഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 


കുറിപ്പടികളുടെ കാലാവാധി തീരുന്ന മുറയ്ക്ക് ടെലിമെഡിസിൻ സേവനം പ്രയോജനപ്പെടുത്തി മരുന്നുകൾ ഉറപ്പാക്കുകയും ചെയ്യാം. പ്രത്യേക പാക്കിം​ഗുകളോടെ ലേബൽ പതിപ്പിച്ചു സുരക്ഷിതമായ രീതിയിലാണ് മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുക. 
ഫോൺ നമ്പർ - 9188525945  


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments