നബാർഡ് റൂറൽ ഹാറ്റ് - ഗ്രാമവിപണി ഉദ്ഘാടനം ചെയ്തു .



നബാർഡ് റൂറൽ ഹാറ്റ് - ഗ്രാമവിപണി ഉദ്ഘാടനം ചെയ്തു . 

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന പാലാ ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് നബാർഡിൽ നിന്നും അനുവദിച്ച റൂറൽ ഹാറ്റ് എന്ന ഗ്രാമ വിപണിയുടെ ഉദ്ഘാടനം  പാലാ- തൊടുപുഴ റോഡിൽ അന്തീനാടിനും കൊല്ലപ്പള്ളി ക്കും മധ്യേ ഇടത് വശത്ത് തയ്യാറാക്കിയിരിക്കുന്ന നിർദിഷ്ട ഹണി പ്രോസസിംഗ് യൂണിറ്റിന് അനുബന്ധമായി ആരംഭിച്ചു. കർഷകർക്ക് തങ്ങളുടെ നാടൻ കാർഷിക വിളകളും ഉത്പന്നങ്ങളും വിൽക്കാനും വാങ്ങാനുമുള്ള അവസരം ഒരുക്കുന്ന ഗ്രാമ വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് കുര്യത്ത് നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ ന് നൽകിക്കൊണ്ട് നിർവഹിച്ചു. നബാർഡ് മാനേജർ റെജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പയസ് മാണി, സജീവ്. സി.ആർ, കമ്പനി ചെയർമാൻ തോമസ് മാത്യു, വൈസ് ചെയർമാൻ ജിമ്മി പോർക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ "പാലനോവ" ബ്രാൻറഡ് ഉത്പന്നങ്ങൾ, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ "കാൻവേ" ഉൽപ്പന്നങ്ങൾ , മാൻവെട്ടം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ "മാൻവട്ടം പ്രൊഡക്ട്സ്", പാലാ ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ തേൻ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ കർഷക കൂട്ടായ്മകൾ ഉത്പാദിപ്പിക്കപ്പെടുന്ന ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ റൂറൽ ഹാറ്റിൽ ലഭ്യമാണ്. തോമസ് മാത്യു മണ്ഡപത്തിൽ ചെയർമാനും            ജിമ്മി ജോസഫ് പോർക്കാട്ടിൽ വൈസ് ചെയർമാനും         അനീഷ് തോമസ് മേൽവട്ടം , റോയി സെബാസ്റ്റ്യൻ മടിക്കാങ്കൽ , സോണി തോമസ് പുളിക്കയിൽ , ജോസ് ജോർജ് പുത്തൻപുര ,      ടോം തോമസ് ഞാവള്ളിതെക്കേൽ, മാത്യു ജോസ് പിണക്കാട്ട്,  സെലിൻ ജോഷി പുളിക്കയിൽ , സിൽവിയ അഗസ്റ്റ്യൻ ഉപ്പുമാക്കൽ എന്നിവർ ഡയറക്ടർ ബോർഡംഗങ്ങളും മനു മാനുവൽ കരിയാപുരയിടം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ടീമാണ് പാലാ ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയ്ക്ക് നേതൃത്വം നൽകുന്നത്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments