ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിക്ക് കൈമാറി.വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം.
മേയർ സ്ഥാനം നൽകാത്തതിൽ പാർട്ടിയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെയും വിയോജിപ്പുകളെയും തുടർന്നാണ് രാജിയെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബി.ജെ.പി സ്ഥാനാർത്ഥിയായി വിജയിച്ചത്.
തുടർന്ന്, കൗൺസിലർ സ്ഥാനത്തിനൊപ്പം പാർട്ടി നൽകിയ മറ്റു ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിയാൻ അവർ തീരുമാനിക്കുകയായിരുന്നു. രാജിയെക്കുറിച്ച് പാർട്ടിയോ ആർ. ശ്രീലേഖയോ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
70 12 23 03 34




0 Comments