ഭൂമികയുടെ നേതൃത്വത്തിൽ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് പരിശീലനവും ഫാം സ്‌കൂളും നടത്തി




ഭൂമികയുടെ നേതൃത്വത്തിൽ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് പരിശീലനവും ഫാം സ്‌കൂളും നടത്തി

 സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോർഡ് പദ്ധതിയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പൂഞ്ഞാർ ഭൂമികയുടെ സഹകരണത്തോടെ ഫാം സ്‌കൂൾ സംഘടിപ്പിച്ചു. 


 പ്രാദേശിക ഗവേഷണകേന്ദ്രം അസ്സിസ്റ്റൻ്റ് പ്രൊഫസർ ഡോ. സ്മിതാ ബേബി ഉത്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ വാർഡ് മെമ്പർ മിനിമോൾ ബിജു അദ്ധ്യക്ഷത വഹിച്ചു. 

ബഡ്ഡിംഗ്, ഗ്രാഫ്‌റ്റിംഗ്, ലെയറിംഗ് വിഷയങ്ങളിൽ, ഫാം മാനേജർ ഷാജി എം ക്ലാസ്സ് നയിച്ചു. കർഷകർക്ക് ജെവവളങ്ങൾ, ജൈവ ത്വരികങ്ങൾ തുടങ്ങിയവ കൈമാറി. എബി ഇമ്മാനുവൽ, സുനിൽകുമാർ വി.സി., ജോജോ തോമസ്, അഡ്‌ലിൻ, അലൻ, ജുനൈസാ എന്നിവർ നേതൃത്വം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments