സുവിശേഷപ്രഘോഷണ, മിഷ്ണറി ദൗത്യങ്ങളിൽ പങ്കാളികളാകാൻ എല്ലാ വിശ്വാസികൾക്കുമുള്ള ഉത്തരവാദിത്വം ഓർമ്മിപ്പിച്ച് ലെയോ പാപ്പ. ലോക മിഷൻ ദിന സ്ഥാപനത്തിന്റെ നൂറാം ശതാബ്‌ദി ആഘോഷിക്കുന്ന വേളയ്ക്കായി തയാറാക്കിയിരിക്കുന്ന വീഡിയോ സന്ദേശത്തിലാണ് സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ തങ്ങളുടെ വിളിയും കഴിവുകളും അനുസരിച്ച് പങ്കാളികളാകാൻ എല്ലാ വിശ്വാസികളും തയ്യാറാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചത്.
"ക്രിസ്തുവിൽ ഒന്നായി, മിഷ്ണറി നിയോഗത്തിൽ ഒരുമിച്ച്" എന്ന പ്രമേയത്തോടെ ഒക്ടോബർ 18 ഞായറാഴ്ചയാണ് ശതാബ്‌ദി ദിനം സഭ ലോകമെമ്പാടും ആചരിക്കുക.
മാമ്മോദീസാ വഴി ക്രിസ്തുവിന്റെ ശരീരത്തിലെ അംഗമാകുന്ന ഓരോ വിശ്വാസിക്കും സുവിശേഷ ദൗത്യത്തിൽ സവിശേഷമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരു കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ, ക്രിസ്തുവിലുള്ള വിശ്വാസ കൂട്ടായ്മയിലേക്ക് എല്ലാവരെയും നയിക്കുന്നതിൽ വിശ്വാസികൾക്കുള്ള ഉത്തരവാദിത്വം പ്രത്യേകമായ വിധത്തിൽ ഓർമ്മിപ്പിച്ചു.

തന്റെ യൗവ്വനകാലവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പ, മിഷൻ ദിനവുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ മിഷ്ണറി ജീവിതത്തിലേക്കുള്ള തന്റെ ദൈവവിളിക്ക് വഴിയൊരുക്കിയത് പ്രത്യേകം അനുസ്മരിച്ചു.
70 12 23 03 34

0 Comments