സെൻ്റ്. വിൻസൻറ് ഡി പൊൾ സൊസൈറ്റിയുടെയും ലയൺസ് ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ശ്ലാഖനീയം: റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ലയൺസ് ക്ലബ്ബും നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണ് എന്ന് ഉരുളികുന്നം പള്ളി വികാരി റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ അഭിപ്രായപ്പെട്ടു.
സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റി ഉരുളികുന്നം യൂണിറ്റ്, പൈക ലയൻസ് ക്ലബ്ബ് സെൻട്രലിൻ്റെയും, പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത ബി. പി. എൽ. വിഭാഗത്തിൽപ്പെട്ട 11 രോഗികൾക്ക് സൗജന്യമായും മറ്റ് എ. പി. എൽ. വിഭാഗക്കാർക്ക് 50% നിരക്കിലും തിമിര ശസ്ത്രക്രിയ നടത്തുവാൻ തീരുമാനമായി. കൂടാതെ അർഹതപ്പെട്ട നിരവധി പേർക്ക് കണ്ണടകൾ സൗജന്യമായി നൽകാൻ തീരുമാനിച്ചു.
പൈക ലയൺസ് ക്ലബ് സെൻട്രൽ അഡ്മിനിസ്ട്രേറ്റർ സാജൻ തൊടുക, ട്രഷർ ഐവിൻ ജോസ് മീമ്പനാൽ സെൻ്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി ഉരുളികുന്നം യൂണിറ്റ് പ്രസിഡൻ്റ് റിജോ കിഴക്കയിൽ, സെക്രട്ടറി സോണി ഞാവള്ളിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
70 12 23 03 34





0 Comments