സിപിഐ (എം) വിപുലീകൃത ജില്ലാ കമ്മിറ്റി നാളെ (വെള്ളി) തുടങ്ങും


സിപിഐ (എം) വിപുലീകൃത ജില്ലാ കമ്മിറ്റി നാളെ (വെള്ളി) തുടങ്ങും

സിപിഐ എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റിയ്ക്ക് വെള്ളിയാഴ്ച പാലായിൽ തുടക്കമാകും. ശനി വൈകിട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും.



രണ്ട് ദിവസത്തെ കമ്മിറ്റിയും പൊതുസമ്മേളനവും വൻ ജനമുന്നേറ്റമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.   

ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ, വർഗ്ഗ ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 90 പ്രതിനിധികൾ പങ്കെടുക്കും.

എ വി റസ്സൽ നഗറിൽ (അരുണാപുരം സൺസ്റ്റാർ ഒഡിറ്റോറിയം) വെള്ളി രാവിലെ ഒൻപതിന് പതാക ഉയർത്തലോടെ കമ്മിറ്റി ആരംഭിക്കും.

 

രാവിലെ 10ന് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. ഉദ്ഘാടനശേഷം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച. വൈകിട്ട് റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ആരംഭിക്കും. ശനിയാഴ്ചയും പൊതുചർച്ച തുടരും.


 ശേഷം ചർച്ചകൾക്ക് മറുപടി. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വി എൻ വാസവൻ, സജി ചെറിയൻ, ഡോ. പി കെ ബിജു, എം വി ജയരാജൻ, പി ജയരാജൻ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പങ്കെടുക്കും.

നഗരത്തിലെ ഗ്രാൻഡ് കോർട്ട് യാർഡ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാവും  പ്രത്യേക പന്തൽ സജ്ജീകരിച്ച് സിപിഐ എം പൊതുസമ്മേളനം നടത്തുക. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments