നീതിയുടെ വിജയം - മാണി സി കാപ്പൻ എം.എൽ.എ.
തനിക്കെതിരെയുള്ള ബോറിവാലി മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി ഗോറിഗാവ് ജില്ലാ കോടതി ഇന്ന് സ്റ്റേ ചെയ്‌തതായി മാണി.സി കാപ്പൻ എം.എൽ.എ അറിയിച്ചു. സത്യത്തിൻ്റെ വഴിയിൽ എത്ര തടസ്സങ്ങളുണ്ടായാലും ഒടുവിൽ നീതി ജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തനിക്കെതിരെ പത്രസമ്മേളനം നടത്തി ആക്ഷേപം ഉന്നയിക്കുന്ന ഒരു വ്യക്തിയുടെ പരാതിയിൽ ഉത്ഭവിച്ച കേസായിരുന്നു ബോറിവാലി കോടതിയുടെ വിധിക്ക് ആധാരം.
താൻ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിനും വളരെ മുൻപ് ബിസിനസ് സംബന്ധമായി മറ്റൊരു വ്യക്തിയുമായി തികച്ചും വ്യക്തി പരമായി ഉണ്ടായ ഇടപാടിനെ തുടർന്ന് ഉത്ഭവിച്ച പരാതിയായിരുന്നു ഇത്. പരാതിക്ക് ആസ്‌പദമായ സംഭവം നടക്കുന്ന കാലത്ത് താൻ എം.എൽ.എ യോ സർക്കാരിൽ ഏതെങ്കിലും പദവിയോ വഹിച്ചിരുന്നില്ല.
2026 ൽ ഉൾപ്പടെയുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഈ കേസ് സംബന്ധിച്ച് റിട്ടേണിംഗ് ആഫീസർ മുതൽ ഇലക്ഷൻ കമ്മീഷൻ വരെയുള്ള അധികാരസ്ഥാനങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കുകയും പത്ര -ദൃശ്യ- ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതെല്ലാം വിലയിരുത്തി കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷം നൽകി തന്നെ തെരഞ്ഞെടുത്തയച്ച പാലായിലെ പ്രബുദ്ധരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില കുബുദ്ധികളുടെ കുത്സിത പ്രവർത്തനങ്ങളാണ് തനിക്കെതിരെയുള്ള പ്രചരണങ്ങൾക്ക് പിന്നിലെന്ന് ജനം തിരിച്ചറിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..ദൈവത്തിലും....
രാജ്യത്തെ നിയമവ്യവസ്ഥയിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ആത്യന്തികമായി സത്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലായുടെ പ്രൗഢമായ പാരമ്പര്യത്തിന് ദോഷകരമായ തൊന്നും അറിഞ്ഞു കൊണ്ട് താൻ ചെയ്യില്ലെന്നും തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു. മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറൽ നല്ലഡെയാണ് ജില്ലാ കോടതിയിൽ മാണി സി. കാപ്പനു വേണ്ടി ഹാജരായത്.
70 12 23 03 34





0 Comments