ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം..... രാജ്യപുരോഗതിക്ക് ഊര്‍ജ്ജം പകര്‍ന്നത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ - മന്ത്രി മോൻസ് ജോസഫ്


ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം..... രാജ്യപുരോഗതിക്ക് ഊര്‍ജ്ജം പകര്‍ന്നത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ - മന്ത്രി മോൻസ് ജോസഫ്

 ഗാന്ധിയൻ ദർശനങ്ങളാണ് രാജ്യത്തിന്‍റെ പുരോഗതിക്ക് ഊര്‍ജ്ജം പകര്‍ന്നതെന്ന് ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്.കോട്ടയം തിരുനക്കര ഗാന്ധി ചത്വരത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്‍ഫര്‍മേഷൻ- പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റയും നേതൃത്വത്തില്‍ സംഘടിപ്പിച്ച   ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


സ്വാതന്ത്ര്യാനന്തര ഭാരതം ലോകത്തെ മുൻനിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർന്നത് സ്വാഭാവികമായല്ല.അതിനുപിന്നില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ മുതല്‍ നിരവധി പേരുടെ അശ്രാന്ത പരിശ്രമമുണ്ട്. അതിൽ ഏറ്റവും മഹത്തായ ദർശനം നൽകിയത് മഹാത്മാ ഗാന്ധിയാണ്- മന്ത്രി പറഞ്ഞു.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗാന്ധിജി കാട്ടിത്തന്ന   അഹിംസയുടേയും സഹവർത്തിത്വത്തിന്‍റെയും സമത്വത്തിന്‍റെയും മൂല്യങ്ങൾ ഏറെ പ്രസക്തമായ കാലഘട്ടമാണിതെന്ന് അദ്ദേഹം പറ‍ഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഗാന്ധി ജയന്തിദിന സന്ദേശം നൽകി.


 ഗാന്ധി പ്രതിമയിൽ ഹാരാർപ്പണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.  ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, നഗരസഭാംഗം എസ്. ഗോപകുമാർ, അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ (വിമുക്തി മാനേജർ) എം.കെ. പ്രസാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി. മാത്യു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.


റവന്യൂ, എക്‌സൈസ്, പോലീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, പൊതുവിതരണ-ഉപഭോക്തൃകാര്യം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെയും സാക്ഷരതാ മിഷന്റെയും സഹകരണത്തോടെയാണ് ഗാന്ധിജയന്തി വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments