ഗാന്ധി ജയന്തിയോടനുബന്ധിച്ച് പാലാ അൽഫോൻസാ കോളജും ലിയോ ക്ലബ്ബും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലിയോ ക്ലബ്ബ് ഓഫ് ലയൺസ് 318 B-യും പാലാ അൽഫോൻസാ കോളജും ചേർന്ന് ഗാന്ധിയൻ ആശയങ്ങളുടെയും മൂല്യങ്ങളുടെയും പ്രസക്തി പുതുതലമുറയിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടികൾ സംഘടിപ്പിച്ചു.
പാലാ അൽഫോൻസാ കോളജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ്, സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ്, പി.ജി. പൊളിറ്റിക്കൽ സയൻസ്, ബി.വോക് സ്പോർട്സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.
ഇതിന്റെ ഭാഗമായി 'ബാപ്പു ദർശൻ' പോസ്റ്റർ, സ്റ്റാമ്പ്, നാണയ പ്രദർശനവും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ കോളജ് മാനേജർ മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യഅതിഥിയായി പങ്കെടുത്തു.
കോളജിലെ അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രസംഗ മത്സരത്തിൽ സമ്മാനാർഹരായവർക്ക് ലിയോ ക്ലബ്ബ് ഓഫ് 318 B-യുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ അഡ്വ : സന്തോഷ് മണർകാട്ടു പരിപാടികളിൽ പങ്കെടുത്തു.
70 12 23 03 34




0 Comments