ഗ്രാമീണ ടൂറിസം സെമിനാർ നടത്തി
അകലക്കുന്നം - പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകൾ തേടി അകലക്കുന്നത്ത് സെമിനാർ സംഘടിപ്പിച്ചു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, മുഴൂർ വൈ.എം.സി.എ, യങ് മെൻസ് റീഡിംഗ് ക്ലബ്ബ്, സ്നേഹതീരം ടൂറിസം പദ്ധതി എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
മൂഴൂർ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന സെമിനാർ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വ ടൂറിസത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള അന്തർദേശീയ അവാർഡ് നേടിയ കെ രൂപേഷ് കുമാർ സെമിനാറിന് നേതൃത്വം നൽകി.
റവ.ഫാദർ ജോസഫ് താഴത്തു വരിക്കയിൽ രൂപേഷ്കുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചാത്തൻപാറ യങ് മെൻസ് റീഡിംഗ് ക്ലബ്ബ് പ്രസിഡന്റ് എം ജെ തോമസ് അധ്യക്ഷനായിരുന്നു. ക്ലബ്ബ് സെക്രട്ടറി ടോബി എബ്രഹാം സ്വാഗതവും മൂഴൂർ സ്വാശ്രയ സംഘം സെക്രട്ടറി രാജു മാത്യു നന്ദിയും പറഞ്ഞു.
ആശംസകൾ നേർന്നുകൊണ്ട് മൂഴൂർ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കണിയാംപടി, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ വെള്ളാപ്പള്ളി, പാമ്പാടി ബ്ലാക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു എബ്രഹാം, സന്ധ്യാ സുരേഷ്, കർഷക ബാങ്ക് പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
70 12 23 03 34





0 Comments