വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്..... മന്ത്രിയുടെ അതൃപ്തിക്കിടെയാണ് കൂടിക്കാഴ്ച.
പ്രതിസന്ധി ഉൾപ്പടെ വിഷയങ്ങൾ ചർച്ചയായെന്ന് വിവരം. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങൾ ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി മന്ത്രിയും മുഖ്യമന്ത്രിയും പരസ്യപ്പോരുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കെഎസ്ഇബി ചെയർമാൻ മന്ത്രിയെ കണ്ടത്.
വൈദ്യുതി കരാറിലാണ് സണ്ണി ജോസഫും മുഖ്യമന്ത്രിയും പരസ്യ ഏറ്റുമുട്ടലിലെ ത്തിയത്. മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി തന്നെ പരസ്യമായി രംഗത്ത് വരുന്ന അപൂർവ സാഹചര്യമാണുണ്ടായത്. മന്ത്രിയെ തള്ളി മുഖ്യമന്ത്രിയും പോര് കടുപ്പിച്ചു.
താനൊന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നു. എല്ലാം മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനറുയർത്തിയ പരസ്യ വിമർശനത്തിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫ് പരസ്യയുദ്ധം മുഖ്യമന്ത്രിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്നത്.
70 12 23 03 34




0 Comments