പാലാ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ശതാബ്ദി ആഘോഷം; സത്സംഗം നാളെ ഏഴാച്ചേരിയിൽ
പാലാ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സത്സംഗങ്ങൾ സംഘടിപ്പിക്കുന്നു.
2027 ജനുവരിയിൽ നടക്കുന്ന ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായാണ് സത്സംഗങ്ങൾ നടത്തുന്നത്.
ശ്രീരാമകൃഷ്ണ സന്ദേശം കൂടുതൽ ഭക്തജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച (നവംബർ 12) വൈകുന്നേരം 6.30ന് ഏഴാച്ചേരി പെരുമ്പുഴ ഇല്ലത്ത് സത്സംഗം നടക്കും.
മുരളി മോഹന ശർമ്മയുടെ വസതിയായ പെരുമ്പുഴ ഇല്ലത്തിൽ നടക്കുന്ന സത്സംഗത്തിൽ ശ്രീരാമകൃഷ്ണ മഠം അധ്യക്ഷൻ ശ്രീമദ് സ്വാമി ജപസിദ്ധാനന്ദ മഹാരാജ് പങ്കെടുക്കും.
ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ, ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ, ശ്രീരാമകൃഷ്ണ സന്ദേശത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങൾ വിശദീകരിക്കും.
സത്സംഗത്തിൽ എല്ലാ സജ്ജനങ്ങളും ഭക്തജനങ്ങളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
70 12 23 03 34




0 Comments