ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ദേവസ്വം ബഞ്ച് അധ്യക്ഷൻ.
കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ ചുമതലകൾ പുനഃക്രമീകരിച്ചു. ഇതനുസരിച്ച് ജസ്റ്റിസ്. ദേവൻ രാമചന്ദ്രനാകും ദേവസ്വം ബഞ്ച് അധ്യക്ഷൻ.
ദേവസ്വം ബോർഡുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇനി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാകും പരിഗണിക്കുക. ശബരിമല വിഷയം ഒഴികെയുള്ള ദേവസ്വം വിഷയങ്ങളാകും അദ്ദേഹം പരിഗണിക്കുക. അതുവരെ നിലവിലെ ബഞ്ച് തന്നെയാകും ശബരിമല സ്വർണകൊള്ള അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കുക.
ശബരിമല സ്വർണകൊള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മേൽനോട്ടം വഹിക്കുന്നത് നിലവിലെ ബഞ്ചായതിനാൽ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ നിലവിലെ ബഞ്ച് തന്നെ മേൽനോട്ടം വഹിക്കും.
70 12 23 03 34




0 Comments