സ്വകാര്യ ബസുകളില്‍ എംവിഡിയുടെ മിന്നല്‍ പരിശോധന; കൊച്ചിയില്‍ 382 വാഹങ്ങള്‍ക്കെതിരെ നടപടി




സ്വകാര്യ ബസുകളില്‍ എംവിഡിയുടെ മിന്നല്‍ പരിശോധന; കൊച്ചിയില്‍ 382 വാഹങ്ങള്‍ക്കെതിരെ നടപടി 

സ്വകാര്യ ബസുകളില്‍ എംവിഡിയുടെ മിന്നല്‍ പരിശോധന. തുടര്‍ന്ന് 382 വാഹങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും 241344 രൂപ പിഴ ഈടാക്കുകയും ചെയ്തു.

പിസിസി, സ്പീഡ് ഗവര്‍ണര്‍ എന്നിവ കേന്ദ്രികരിച്ചാണ് എംവിഡി പരിശോധന നടത്തിയത്. പിസിസി ഇല്ലാതെ ജീവനക്കാരുള്ള ബസുകള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തതിന് 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഡോര്‍ ഷട്ടറുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തിയതിന് 55 കേസുകള്‍, ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കാത്തതിന് 31 കേസുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ ഇല്ലാത്തതിന് 31 കേസുകള്‍, അമിതവേഗത്തിന് ഒമ്പത് കേസുകള്‍, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് ഏഴു കേസുകളും രജിസ്റ്റര്‍ ചെയ്തു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ച 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റിയ 28 വാഹനങ്ങള്‍ സര്‍വീസ് നടത്താനും നിര്‍ദ്ദേശം നല്‍കി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments