സഹകരണ മേഖലയിൽ മികവിന്റെ അംഗീകാരം; കിടങ്ങൂർ സർവീസ് സഹകരണ ബാങ്കിന് പുരസ്കാരം


സഹകരണ മേഖലയിൽ മികവിന്റെ അംഗീകാരം; കിടങ്ങൂർ സർവീസ് സഹകരണ ബാങ്കിന് പുരസ്കാരം

  മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ വായ്പാമേളയുടെയും മികച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണത്തിന്റെയും ഭാഗമായി കിടങ്ങൂർ സർവീസ് സഹകരണ ബാങ്കിന് പുരസ്കാരം ലഭിച്ചു.

സർക്കാരിന്റെ നവകേരളീയം കുടിശ്ശിക നിവാരണം 2026, ആശ്വാസം 2026 എന്നീ പദ്ധതികളുടെ നടത്തിപ്പിൽ സജീവമായി പങ്കാളികളായും ആർബിട്രേഷൻ, എക്സിക്യൂഷൻ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയും നിരന്തരമായ ഫീൽഡ് പ്രവർത്തനങ്ങളിലൂടെയും കുടിശ്ശിക നിവാരണ രംഗത്ത് ബാങ്ക് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. സർക്കാർ പദ്ധതികളുടെ നടത്തിപ്പിന് നൽകിയ മികച്ച സഹകരണവും ബാങ്കിന്റെ കൂട്ടായ പ്രവർത്തനവുമാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്.


മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് പൂഞ്ഞാർ എം.എൽ.എ.  സെബാസ്റ്റ്യൻ എം.ജെ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഹകരണ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

എം.എൽ.എ.   സെബാസ്റ്റ്യൻ എം.ജെ.യിൽ നിന്നും ബാങ്ക് പ്രസിഡന്റ്  സുരേഷ് ബാബു എൻ.ബി., വൈസ് പ്രസിഡന്റ്   ബോബി മാത്യു, സെക്രട്ടറി   ശ്രീജ ബി., ഭരണസമിതി അംഗം   ജയൻ സി.പി. എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments