എം ഡി എംഎ യുമായി ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർ അറസ്റ്റിൽ


എം. ഡി. എം. എ. യുമായി ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർ അറസ്റ്റിൽ
 
 നിരോധിത മയക്കുമരുന്നായ MDMAയുമായി ബുള്ളറ്റിൽ സഞ്ചരിച്ച രണ്ടുപേരെ കല്ലറ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടി.വി. പുരം മട്ടപ്പള്ളി ഭാഗം ആവള്ളിയിൽ അരുൺ എ.പി. ,പാലക്കാട് കൊല്ലങ്കോട് പല്ലശന സ്വദേശിയായ രാജേഷ് കെ.   എന്നിവരാണ് അറസ്റ്റിലായത്.

2026 നവംബർ 20-ന് രാത്രി 10 മണിയോടെ വല്യാറ ഭാഗത്ത് കല്ലറ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ്  റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 0.620 ഗ്രാം MDMA കണ്ടെടുത്തു.


മയക്കുമരുന്ന് അനധികൃതമായി കൈവശം സൂക്ഷിക്കുകയും കടത്തിക്കൊണ്ടുവരികയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും MDMAയും വാഹനവും  കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കല്ലറ പോലീസ് സ്റ്റേഷനിൽ NDPS നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
SI ബെജിൻ K ബെന്നി , , SI പ്രദീപ്‌ ,ASI അനീഷ്  SCPO രഞ്ജിത് ,  അജീഷ് P, CPO ശ്യം കുമാർ ,  പ്രേം ലാൽ 
 എന്നിവരുടെ പോലീസ് സംഘമാണ് ലഹരിവസ്തുവുമായി പിടികൂടിയത്



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments