കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ


കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെയും മണർകാട് ചർച്ച്, കണിയാംകുന്ന്, കിഴക്കേടത്ത് പടി, പണിക്ക മറ്റം ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

 രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ 
രാവിലെ 9:00 മുതൽ വൈകുന്നേരം 05:00 വരെ

* മരങ്ങാട് വളവ്
* മഞ്ചാടിമറ്റം 
* രാമപുരം പള്ളി

*എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.

 പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമ്പലത്തുകുന്നു, BSS, bsnl, മന്ദിരം പഞ്ചായത്ത്‌, മന്ദിരം പമ്പ്‌ എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 13 ആം മൈൽ  ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30  വരെ വൈദ്യുതി മുടങ്ങുന്നതാണ്.

 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 
●പണ്ടകശാലക്കടവ്
 ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട്  വരെ വൈദ്യുതി മുടങ്ങും.

 അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊട്ടാരം ടെമ്പിൾ, ഗുരുമന്ദിരം, ITI എന്നീ  ട്രാൻസ്ഫോമറുകളിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9. 30  മുതൽ വൈകിട്ട് 5. 30 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദാമോദരൻപടി,ചൂളക്കവല,കുന്നത്തുകടവ്  എന്നീ    ട്രാൻസ്ഫോർമറിന്റെ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ  9:00 മുതൽ വൈകിട്ട്   5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ  സാൻജോ കോംപ്ലക്സ്,  സാൻജോ ഹോസ്റ്റൽ,  ഗവ.ഹോസ്പിറ്റൽ ടവർ, ഗവ.ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  LT ലൈനിൽ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ കടപുഴ ജംഗ്ഷൻ  ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയും ഭാഗികമായി വൈദ്യുതി  മുടങ്ങും.


കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വിവിധ  വർക്കുകൾ  നടക്കുന്നതിനാൽ  മാരുതി ,വായനശാല ,അയ്യംമാത്ര , ഉസ്മാൻ കവല ,പുത്തൻപള്ളി ,അട്ടിപ്പീടിക ,കരിയിൽ ,കാട്ടെഴുത്തുകരി,പള്ളിക്കായൽ , വിളക്കുമര കായൽ    ട്രാൻസ്‌ഫോർമർ  പരിധിയിൽ     രാവിലെ 9:00  മുതൽ വൈകുന്നേരം 05:30  വരെ   വൈദ്യുതി മുടങ്ങും.

 കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിൽ വരുന്ന അർത്യാകുളം,  വെള്ളൂപറമ്പ് ഭാഗങ്ങളിൽ   രാവിലെ 8:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും.

 തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കോട്ടപ്പുറം ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

 വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതളാവ്, പാണുകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ഹോസ്പിറ്റൽ ട്രാൻസ്ഫോർമറിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments