വിവേകാനന്ദ ട്രാവൽസ് എംഡിയും ചെയർപഴ്‌സനുമായ ഉഷ നരേന്ദ്രൻ അന്തരിച്ചു"


 വിനോദ–തീർഥാടന യാത്രാ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ വിവേകാനന്ദ ട്രാവൽസ് എംഡിയും ചെയർപഴ്‌സനുമായ ഉഷ നരേന്ദ്രൻ (70) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 

 2022 ൽ ഭർത്താവും വിവേകാനന്ദ ട്രാവൽസ് എംഡിയുമായിരുന്ന സി.നരേന്ദ്രന്റെ വിയോഗത്തിനു ശേഷം സ്ഥാപനത്തെ നയിച്ചത് ഉഷ ആയിരുന്നു. ഒരു ഹിമാലയ യാത്രയ്ക്കിടെ നരേന്ദ്രനെ പരിചയപ്പെട്ട ഉഷ പിൽക്കാലത്ത് അദ്ദേഹത്തിന്റെ ജീവിത സഖിയായി മാറുകയായിരുന്നു.  


 ശബരിമല, കൈലാസം, കാശി, രാമേശ്വരം തുടങ്ങിയ ഇടങ്ങളിലേക്ക് ആയിരക്കണക്കിനു സഞ്ചാരികളെ എത്തിച്ച് പെരുമ നേടിയ സ്ഥാപനത്തെ സജീവമായി നയിച്ചുവന്ന ഉഷ മുൻ ജില്ലാ ട്രഷറി ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്.  

 മൃതദേഹം തിരുവണ്ണൂർ സൗഭാഗ്യയിലെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച വൈകിട്ട് മൂന്നിന് മാവൂർ റോഡ് സ്മൃതി പഥത്തിൽ സംസ്കരിക്കും.  

 മക്കൾ: ഡോ. ഗംഗ (പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളജ്), ഗായത്രി (സിഇഒ വിവേകാനന്ദ ട്രാവൽസ്) മരുമക്കൾ: അഖിലേഷ്, അംബരീഷ്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments