സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകള്‍ വ്യാപകമായി വിറ്റഴിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍.


 സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകള്‍ വ്യാപകമായി വിറ്റഴിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. 

ഇത്തരം ഉല്‍പ്പന്നങ്ങള്‍ അനധികൃതമായി വിപണനം ചെയ്യാന്‍ അനുവദിക്കില്ലെന്നും, ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.  നിലവില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള നിരവധി സൗന്ദര്യവര്‍ദ്ധക ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ഇവയ്ക്ക് പുറമെ ഉറവിടം വ്യക്തമല്ലാത്ത പല ഉല്‍പ്പന്നങ്ങളും ആളുകള്‍ ഓണ്‍ലൈന്‍ വഴി വരുത്തി ഉപയോഗിക്കുന്നുണ്ട്. 



ഉല്‍പ്പന്നം എവിടെയാണ് നിര്‍മ്മിച്ചതെന്ന് കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ മുഖത്ത് ഉപയോഗിക്കാവൂ എന്ന് മന്ത്രി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ക്രീമുകള്‍ പുരട്ടിയതുകൊണ്ട് മാത്രം സൗന്ദര്യം വര്‍ദ്ധിക്കില്ലെന്ന് അഭിപ്രായപ്പെട്ട മന്ത്രി, അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകളുടെ വില്‍പ്പനയ്ക്ക് കൃത്യമായ നിയന്ത്രണം അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ലഭിച്ചാല്‍ സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനമെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments