ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ കാര്‍ത്തിക മുപ്പൊങ്കാല മഹോത്സവം നാളെ നടക്കും.
ശര്‍ക്കരപ്പൊങ്കാല, പാല്‍പ്പായസപ്പൊങ്കാല, വെള്ളനിവേദ്യപ്പൊങ്കാല എന്നിങ്ങനെ മൂന്ന് തരത്തിലുള്ള പൊങ്കാലകള്‍ ഒരേ ദിവസം നടക്കുന്ന അപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണിത്.
നാളെ രാവിലെ 8ന് തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഭക്തര്‍ക്ക് ശര്‍ക്കര പൊങ്കാലയും പാല്‍പ്പായസ പൊങ്കാലയും വെള്ളനിവേദ്യ പൊങ്കാലയും യഥാവിധി സമര്‍പ്പിക്കാവുന്നതാണ്. 9.30ന് പൊങ്കാല സമര്‍പ്പണം നടക്കും.
വൈകിട്ട് 6.15ന് കാണിക്കമണ്ഡപത്തില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാര്‍ത്തികവിളക്ക് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ കാര്‍ത്തിക ദീപപ്രദക്ഷിണവും വിശേഷാല്‍ ദീപാരാധനയും നടക്കും. തുടര്‍ന്ന് രാത്രി ഏഴിന് ഏഴാച്ചേരി ശ്രീഭദ്ര തിരുവാതിര സംഘം തിരുവാതിരക്കളി അവതരിപ്പിക്കും. 7.15ന് ശ്രീശാരദാദേവി തിരുവാതിരക്കളി സംഘത്തിന്റെ അവതരണവും 7.30ന് ശ്രീകടപ്പാട്ടൂരപ്പന്‍ വീരനാട്യസംഘത്തിന്റെ വീരനാട്യവും അരങ്ങേറും.
രാത്രി 7.30ന് നടക്കുന്ന കാര്‍ത്തികവിളക്ക് സാംസ്‌കാരിക സമ്മേളനം പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായ രാഹുലും പാലാ ആര്‍.ഡി.ഒ. ഷാഹിന രാമകൃഷ്ണനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ടി.എന്‍. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിക്കും.
പൊങ്കാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാളെ രാവിലെ 7.45ന് ക്ഷേത്രത്തില്‍ എത്തിച്ചേരണം. ശര്‍ക്കരപൊങ്കാലയ്ക്കും വെള്ളനിവേദ്യ പൊങ്കാലയ്ക്കും ആവശ്യമായ സാധനങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും ലഭ്യമാക്കും. പാല്‍പ്പായസ പൊങ്കാല സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ പാല്‍, പഞ്ചസാര എന്നിവ കൊണ്ടുവരണം.
രാത്രി 7.30ന് നടക്കുന്ന കാര്‍ത്തികവിളക്ക് സാംസ്‌കാരിക സമ്മേളനം പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായ രാഹുലും പാലാ ആര്‍.ഡി.ഒ. ഷാഹിന രാമകൃഷ്ണനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ടി.എന്‍. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിക്കും.
പൊങ്കാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാളെ രാവിലെ 7.45ന് ക്ഷേത്രത്തില്‍ എത്തിച്ചേരണം. ശര്‍ക്കരപൊങ്കാലയ്ക്കും വെള്ളനിവേദ്യ പൊങ്കാലയ്ക്കും ആവശ്യമായ സാധനങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും ലഭ്യമാക്കും. പാല്‍പ്പായസ പൊങ്കാല സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍
.jpeg)


0 Comments