വിലക്കയറ്റം ഹോട്ടലുകൾ പ്രതിസന്ധിയിൽ .....ദോശയ്ക്കും, ഇഡലിക്കും , ഊണിനും ബിരിയാണിക്കും ,വില വർദ്ധിച്ചു ....


 അരി, സവാള, പച്ചക്കറികൾ, പാചക എണ്ണ എന്നിവയുടെ വിലക്കയറ്റം കേരളത്തിലെ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പ്രതിസന്ധിയിലാക്കുന്നു.  

 ഇത് പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കുന്നതിനൊപ്പം, പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ കുടുംബങ്ങളെയും നിർബന്ധിതരാക്കുന്നു വെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട്. 


 വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. ഭക്ഷണ സാധനങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചത്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു ഇടപെടലും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഭക്ഷണ വില കട്ടാൻ നിർബന്ധിതരായതെന്ന് ഹോട്ടലുകാർ പറയുന്നു.  

 ഹോട്ടൽ നടത്തിപ്പ് ചെലവേറിയതായതോടെ ഹോട്ടലുടമകൾ ഭക്ഷണവില ഉയർത്താൻ നിർബന്ധിതരാ കുമ്പോൾ അതിന്റെ ഭാരം പേറേണ്ടിവരുന്നത് സാധാരണക്കാർക്കാണ്. 

 ദോശയ്ക്കും ഇഡലിക്കും മുതൽ ഊണിനും ബിരിയാണിക്കും വരെ വില വർധിച്ചതോടെ ദിവസേന ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികളും വിദ്യാർഥികളും യാത്രക്കാരുമാണ് ഏറെ ദുരിതത്തിലാകുന്നത്. അഞ്ചുമാസം മുമ്പുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ദോശയ്ക്കും ഇഡലിക്കും ഉൾപ്പെടെ വില വർധിച്ചിട്ടുണ്ട്.  

 എട്ടു രൂപയായിരുന്ന ദോശയ്ക്ക് ഇപ്പോൾ 10 മുതൽ 12 രൂപ വരെയാണ് വില. പത്തുരൂപയായിരുന്ന ഇഡലിക്ക് 15 രൂപയായി. 12 രൂപയായിരുന്ന അപ്പത്തിന് 15 രൂപയും പൊറോട്ടയ്ക്ക് 12 രൂപയിൽനിന്ന് 15 രൂപയുമായി. 30–35 രൂപയായിരുന്ന ഒരു കുറ്റി പുട്ടിന് ഇപ്പോൾ 40–45 രൂപ വരെ നൽകണം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments