ലഹരിയിലേക്ക് വഴുതി വീണവരെ കുറ്റവാളികളായി കാണാതെ നേർവഴിക്ക് കൊണ്ടുവരാൻ പൊലീസ് ശ്രമിക്കും - കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്






സുനിൽ പാലാ

കേരളാ പൊലീസിൻ്റെ "യോദ്ധാവ് " പദ്ധതിയുടെ ജില്ലാ തല പഠന ക്യാമ്പ് തുടങ്ങി. 

യോദ്ധാവ് എന്ന ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍  ഹയർസെക്കൻഡറി /കോളേജ് അധ്യാപകര്‍ക്കും, ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കുമായുള്ള  ദ്വിദിന പഠന ക്യാമ്പ് കോട്ടയം സി.എം.എസ്സ്. കോളേജ് ഗ്രേറ്റ് ഹാൾ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. മന്ത്രി  വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു.  

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ് അധ്യക്ഷതവഹിച്ചു. 



യുവ തലമുറയെ ലഹരി മുക്തരാക്കാനും, ലഹരിയിലേക്ക് വഴുതി വീണവരെ കുറ്റവാളികളായിക്കാണാതെ അവരെ നേർവഴിക്കു കൊണ്ടുവന്ന് സമൂഹത്തിലെ യോദ്ധാക്കളായി മാറ്റുന്നതിനും  വേണ്ടിയാണ് ഈ ക്ലാസ്  സംഘടിപ്പിച്ചിരിക്കുന്നതെന്ന്   ജില്ലാ പോലീസ് മേധാവി പറഞ്ഞു.




ചടങ്ങില്‍ ഷാജു പോള്‍ (അഡീഷനല്‍ എസ്.പി.കോട്ടയം),സി.ജോണ്‍ (ഡി.വൈ.എസ്സ്.പി.നാര്‍ക്കോട്ടിക് സെല്‍),അനീഷ്‌ കെ.ജി. (ഡി.വൈ.എസ്.പി.കോട്ടയം),വര്‍ഗീസ്‌  സി.ജോഷ്വാ (പ്രിന്‍സിപ്പാള്‍,സി.എം.എസ്സ്.കോളേജ്  കോട്ടയം) എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments