അത്യാവശ്യ ഘട്ടത്തിൽ ഇനി പൊലിസും പ്രഥമ ശുശ്രൂഷ നൽകും........കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി പ്രാഥമിക ചികിത്സാ പരി‍ജ്ഞാന ക്ലാസ് നടത്തി.




         

സ്വന്തം ലേഖകൻ

കോട്ടയം ജില്ലാ പോലീസും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസും ചേർന്ന്  കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി പ്രാഥമിക ചികിത്സാ പരി‍ജ്ഞാന ക്ലാസ് സംഘടിപ്പിച്ചു.സി.പി.ആർ. ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷാ പാഠങ്ങൾ ഉദ്യോഗസ്ഥർക്ക് മെഡിക്കൽ സംഘം പകർന്നു നൽകി. 

ക്യാമ്പിൻ്റെ  ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ്സ് നിര്‍വഹിച്ചു. 




റോഡപകടമുണ്ടാവുമ്പോൾ ആദ്യമോടിയെത്തുന്ന പോലീസിലെ ഹൈവേ, സിആർവി , പിങ്ക്, സ്പൈഡർ പട്രോൾ ഡ്യൂട്ടിയിലുള്ള  സേനാംഗങ്ങൾക്കായാണ് ക്ലാസ് നടത്തിയത്. 



കോട്ടയം  ഐ.ഇ. എം. എസ് - ലെ സീനിയർ ഇൻസ്ട്രക്ടർ ജി.രാജശേഖരൻ നായർ  ക്ലാസ് നയിച്ചു.  അഡീഷണൽ എസ്.പി ഷാജു പോൾ, ജനമൈത്രി നോഡൽ ഓഫീസർ  മാത്യു പോൾ,  ഐ ഇ എം എസ് മാനേജർ മിഥുൻ രാജ്,  ഓപ്പറേഷൻസ് മാനേജർ ജിനോ റ്റി നൈനാൻ, തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments