പൈക ടൗണില്‍ പട്ടാപ്പകല്‍ മോഷണം. പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു. വേഷം മാറിയെത്തിയ പൊലീസ് സംഘം മുന്നൂറോളം ബൈക്കുകള്‍ പരിശോധിച്ചു. എന്തെങ്കിലും സൂചന കിട്ടുന്നവർ വിവരം അറിയിക്കണമെന്നും പാലാ പോലീസ്




സുനില്‍ പാലാ

പൈക ടൗണിലെ പട്ടാപ്പകല്‍ മോഷണത്തിന്റെ പിന്നാമ്പുറം തേടി പാലാ സി.ഐ. കെ.പി. ടോംസൺ - ൻ്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

പൈകയിലും പരിസര പ്രദേശങ്ങളിലും മഫ്തിയില്‍ കറങ്ങുന്ന പോലീസ് സംഘം ഇതിനോടകം 300-ഓളം ബൈക്കുകള്‍ പരിശോധിച്ചു. 

ബാങ്കില്‍ നിന്ന് പൈസ എടുത്ത് സ്‌കൂട്ടറിന്റെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന പൈക സ്വദേശിയുടെ ഒരു ലക്ഷം രൂപയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നത്. ഇന്നലെ  ഉച്ചതിരിഞ്ഞായിരുന്നു  സംഭവം.

സ്റ്റേറ്റ് ബാങ്കില്‍ നിന്നും പൈസയെടുത്ത് ഇറങ്ങിവന്ന പൈക ഗണപതിപ്ലാക്കല്‍ ബെന്നി തൊട്ടടുത്ത ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് പോകുന്നതിനായി മെയിന്‍ റോഡ് സൈഡില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് കയറിയതിന് പിന്നാലെയാണ് ബൈക്കിലെത്തിയ യുവാവ് സ്‌കൂട്ടിറില്‍ നിന്നും പണം മോഷ്ടിച്ച് കടന്നു കളഞ്ഞത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവ് പണം കവരുന്ന ദൃശ്യങ്ങളുണ്ട്. 







കള്ളനെപ്പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ പാലാ സി.ഐ. കെ.പി. ടോംസണെയോ എസ്.ഐ. എം.ഡി. അഭിലാഷിനെയോ വിവരം  അറിയിക്കണം. സി.ഐ.യുടെ ഫോണ്‍ നമ്പര്‍ 9497987080, എസ്.ഐ.യുടെ ഫോണ്‍ നമ്പര്‍ 9497980337

സൂചന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് സി.ഐ. കെ.പി. ടോംസണ്‍ അറിയിച്ചു.

Post a Comment

0 Comments