യെസ് വാർത്താ ക്രൈം ബ്യൂറോ
ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ ആറു വർഷത്തിനുശേഷം പിടികൂടി.
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറു വർഷത്തിനുശേഷം പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പാറയില്‍ പുരയിടം രാജേഷ് പി.രാജു (25)എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2015 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ,തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനുശേഷം വിചാരണവേളയിൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരിച്ചൽ ശക്തമാക്കിയതിനെ തുടർന്ന് ഇയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിജി ജോർജ്, സി.പി.ഓ മാരായ റിച്ചാർഡ്, ബോബി, വിമൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments