സുനിൽ പാലാ
കേരള പോലീസിന്റെ ആൽകോ സ്കാൻ വാൻ കോട്ടയത്ത്.
മയക്കുമരുന്നും, ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്ന ആളുകളെയും, ഇവ ഉപയോഗിക്കുന്നവരേയും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ആധുനിക സംവിധാനമായ “ആൽക്കോ സ്കാൻ വാൻ' എന്ന വാഹനം കോട്ടയത്ത് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തും.
ഇതിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം 04.30 മണിക്ക് കോട്ടയം ഗാന്ധിസ്ക്വയറിന് സമീപം വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് നിര്‍വഹിക്കും.
0 Comments