പാലായിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം- പ്രതി അറസ്റ്റിൽ.



പാലായിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം- പ്രതി അറസ്റ്റിൽ.
 
 പാലാ പോലീസ് സ്റ്റേഷനിലെ സാമൂഹ്യ വിരുദ്ധ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി യുവാവിനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പാലാ പോലീസ് കേസെടുത്തു. 


ളാലം വില്ലേജിൽ പോണാട് കരയിൽ പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോർജ്ജ് മകൻ 29 വയസുള്ള ജോജോ ജോർജ്ജ്  ആണ് ആക്രമണം നടത്തിയത്. 


30/12/2025 തീയതി രാത്രി 7 മണിയോടെ അനന്തു താമസിക്കുന്ന പരുമലക്കുന്ന് കോളനിയിലെ വീടിന് മുന്നിലുള്ള വഴിയിലായിരുന്നു സംഭവം.  

അനന്തുവിനോട് ഉണ്ടായ വ്യക്തിവിരോധം മൂലമാണ് ആക്രമണം ഉണ്ടായത്. ജോജോ ഒരു കറിക്കത്തി ഉപയോഗിച്ച് അനന്തുവിന്‍റെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയെ  പാലാ പോലീസ് അറസ്റ്റ് ചെയ്ത്  കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


പ്രതി ജോജോ ജോർജ്ജ് പാലാ പോലീസ് സ്റ്റേഷനിൽ അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങിയ 13 ഓളം കേസുകളിൽ പ്രതിയാണ്. കൂടാതെ  കാപ്പാ നിയമ ലംഘന കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്,  പ്രതിയെ നിരവധി തവണ കാപ്പാ നിയമപ്രകാരം ജില്ലയ്ക്ക് പുറത്താക്കിയിട്ടുണ്ട്. പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ ഉൾപ്പടെയുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments