പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവത്തിനും മഹാനെയ്യഭിഷേകത്തിനും ഒരുക്കങ്ങളായി....... ഇത്തവണ പടി ചവിട്ടാനെത്തുന്നത് ആയിരത്തിൽപ്പരം ഭക്തർ ..... പൗരാണികമായ പതിനെട്ടാം പടി ചവിട്ടി നെയ്യഭിഷേകം നടത്തുന്നത് അതീവ ശ്രേയസ്ക്കരം എന്നത് അനുഭവവും വിശ്വാസവും.
പാലാ പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവത്തിനും മഹാനെയ്യഭിഷേകത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ ഗോപിനാഥന്‍ മറ്റപ്പള്ളില്‍, ആശാ മനോജ്, കെ.പി. അജേഷ് കുമാര്‍, ജിനോ ഒ.പി., കെ.പി. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
ജാതി, മത, പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറാവുന്ന മധ്യതിരുവിതാംകൂറിലെ ഏകക്ഷേത്രമാണിത്. രാവിലെ ക്ഷേത്ര സന്നിധിയില്‍ നിന്നുതന്നെ കെട്ടുനിറച്ച് പതിനെട്ടാംപടി കയറി നെയ്യഭിഷേകം നടത്താന്‍ സാധിക്കും. ഇത്തവണ ഒന്നാം ഉത്സവദിവസമായ ജനുവരി 11 ന് രാവിലെ 7 നാണ് മഹാനെയ്യഭിഷേകം. 10-ാം തീയതി ക്ഷേത്രനിര്‍മ്മാണ യജ്ഞത്തിന്റെ രണ്ടാം ഘട്ടമായ ചുറ്റമ്പല നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടക്കും. രാവിലെ 10.30ന് ക്ഷേത്രം തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരി ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും. വൈകിട്ട് 6.30ന് ദീപാരാധന, അത്താഴപൂജ, 6.45 ന് ഭക്തിഗാനസുധ തുടര്‍ന്ന് പ്രസാദമൂട്ട്.
11-ാം തീയതിയാണ് കൊടിയേറ്റ് ഉത്സവം. രാവിലെ 6ന് ഗണപതിഹോമം, 7 മണി മുതല്‍ 11 മണി വരെ സമൂഹകെട്ടുനിറയ്ക്കലും പതിനെട്ടാംപടി കയറ്റവും മഹാനെയ്യഭിഷേകവും നടക്കും. 11.30 ന് കൊടിമര ഘോഷയാത്ര. 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് ദീപാരാധന, 6.45 ന് സംഗീതാരാധന, 7.15 ന് ഭക്തിഗാന തരംഗിണി, 8ന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റ് നടക്കും.
12 ന് രാവിലെ 5.30 ന് നെയ്യഭിഷേകം, 6ന് ഗണപതിഹോമം, 9ന് ശ്രീഭൂതബലി, 10ന് നാരായണീയം, 1ന് പ്രസാദമൂട്ട്, രാത്രി 7ന് ക്ലാസിക്കല്‍ ഡാന്‍സ്, 8ന് കൈകൊട്ടിക്കളി.
13ന് രാവിലെ 6 ന് ഗണപതിഹോമം, 10ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് കാളകെട്ട്, 7ന് നാട്ടരങ്ങ് - കലാക്ഷേത്ര പയപ്പാര്‍, 7.30ന് നാടന്‍പാട്ട്, 8 ന് നാടകം, 8.30ന് അന്നദാനം
14ന് രാവിലെ 6 ന് ഗണപതിഹോമം, 10.30ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, രാത്രി 7ന് അഷ്ടപുഷ്പാഭിഷേകം, 7.30ന് കരോക്കെ ഗാനമേള.
15-ാം തീയതി മകരവിളക്ക് നാളില്‍ രാവിലെ 5.15ന് അഷ്ടാഭിഷേകം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് തിരുവാതിരകളി, 6 ന് ആല്‍ത്തറ മേളം, 7ന് താലം എതിരേല്പ്.
16-നാണ് ആറാട്ടുത്സവം. രാവിലെ 6.30ന് ഗണപതിഹോമം, 8 മുതല്‍ ആറാട്ട്, കൊടിയിറക്കല്‍, നവകം, ഉച്ചപൂജ, ആറാട്ടുസദ്യ, രാത്രി 7ന് ഗാനമേള, 10 ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍.





0 Comments