പാലാ രാമപുരം റൂട്ടിൽ കരൂർ പോണാട്ടിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ മരണമടഞ്ഞു.


പാലാ രാമപുരം റൂട്ടിൽ കരൂർ പോണാട്ടിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ മരണമടഞ്ഞു.

ഇന്ന്  വൈകിട്ട് 6 മണിയോടെ പോണാട് ക്ഷേത്ര കവാടം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ രാമപുരം കൊണ്ടാട് തോട്ടുകുറ്റിയിൽ ചന്ദ്രശേഖരമാരാരാണ് (60) മരണമടഞ്ഞത്. 

മുൻദേവസ്വം ബോർഡ് ജീവനക്കാരനായ ഇദ്ദേഹം പോണാട് ക്ഷേത്രത്തിൽ താൽക്കാലികമായി സേവനം ചെയ്തു വരികയായിരുന്നു. 

തിരുവൻമണ്ടൂർ മുണ്ടക്കൽ കുടുംബാംഗമായ അംബികയാണ് ഭാര്യ .

മക്കൾ; അശ്വതി ചന്ദ്രൻ, അഖിൽ ചന്ദ്രൻ 
മരുമകൻ ; അരുൺ ( കിരൺ ഫ്ളവേഴ്സ് പാലാ)
സംസ്കാരം വെള്ളിയാഴ്ച ( 2/1/2026 ) രാവിലെ 11- ന് വീട്ടുവളപ്പിൽ 













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments