പാലാ അല്‍ഫോന്‍സാ കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലാ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി പരിസരം വൃത്തിയാക്കി.

 
 

പാലാ അല്‍ഫോന്‍സാ കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലാ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി പരിസരം വൃത്തിയാക്കി.

കോളേജ് ക്യാമ്പസില്‍ നടന്നുവരുന്ന ഏഴ് ദിവസത്തെ എന്‍ എസ് എസ് ക്യാമ്പിന്റെ ഭാഗമായാണ് എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് ആശുപത്രിയും പരിസരവും വൃത്തിയാക്കിയത്.


യാത്രക്കാര്‍ ഉപയോഗ ശേഷം വലിച്ചെറിഞ്ഞ മൂന്നു ചാക്കോളം പ്ലാസ്റ്റിക്കുകളാണ് ഇവര്‍ കടകളുടെ സമീപത്തുനിന്നും ശേഖരിച്ചത്. പുല്ല് മൂടിക്കിടന്ന ഓടകളും വൃത്തിയാക്കി. 


പാലാ കെ എം മാണി സ്മാരക ഗവ.ജനറല്‍ ആശുപത്രി ആര്‍ എം ഒ ഡോക്ടര്‍ രേഷ്മ പരിപാടി ഉദ്ഘാടനം ചെയ്തു.അല്‍ഫോന്‍സാ കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിസ്റ്റര്‍ ജയ്മി എബ്രഹാം,


 ഡോക്ടര്‍ റോസ് മേരി ഫിലിപ്പ്, ആശുപത്രി ജെ എച്ച് ഐ കുഞ്ഞബ്ദുള്ള, ഡെപ്യൂട്ടി നേഴ്‌സിംഗ് സൂപ്രണ്ടുമാരായ സെലിന്‍ രജ്ഞന്‍, ഷീനാ ജോര്‍ജ്ജ്, എച്ച് ഐ സി  ഓഫീസര്‍ അമ്പിളി ജയിംസ്, ഹരികുമാര്‍ മറ്റക്കര,അജി തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments