എസ്. ഐ. യെ പട്ടികയ്ക്ക് അടിച്ച കേസ്സിൽ അച്ഛനും മകനും അറസ്റ്റിൽ

യെസ് വാർത്താ ക്രൈം ബ്യൂറോ





ചങ്ങനാശ്ശേരിയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ഏനാച്ചിറ ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അനീഷ് (42),ഇയാളുടെ മകൻ അജ്മൽ അനീഷ് (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.  

അനീഷ്‌ ജോലി ചെയ്യുന്ന മോണിംഗ് സ്റ്റാർ ബസ്സിലെ ജീവനക്കാരും, തണ്ടപ്ര ബസ്സിലെ ജീവനക്കാരും തമ്മിൽ സമയക്രമത്തെ ചൊല്ലി  വാക്ക് തർക്കം ഉണ്ടാവുകയും ഇതിനെ തുടർന്ന് അനീഷും മകൻ അജ്മലും രാത്രിയോടുകൂടി തണ്ടപ്ര ബസ്സുടമയുടെ വീട്ടിലെത്തി  ചീത്തവിളിക്കുകയും,ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 






വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവരെയും പറഞ്ഞയക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും പോകാൻ കൂട്ടാക്കാതെ പോലീസിനെ ചീത്ത വിളിക്കുകയും, സമീപത്ത്  കിടന്ന പട്ടിക കഷണം എടുത്ത് പോലീസ് ഉദ്യോഗസ്ഥരെ  ആക്രമിക്കുകയുമായിരുന്നു. 










ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ  കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments