യെസ് വാർത്താ ക്രൈം ബ്യൂറോ
ആർപ്പൂക്കര വാരിമുട്ടം ഭാഗത്ത് കോട്ട്തറമാലിയിൽ സന്തോഷ് (49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം ജയകൃഷ്ണൻ എന്ന യുവാവിനെയും അമ്മയേയുമാണ് ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്.
ജയകൃഷ്ണനും, അമ്മയും ഇവര്‍ താമസിക്കുന്ന വീടിന്റെ മുൻവശം നിന്ന സമയം എതിർവശത്തെ വീട്ടിലിരുന്ന ജയകൃഷ്ണൻ ഇരുവരെയും ചീത്തവിളിക്കുകയും, പിന്നീട് ബൈക്കിൽ ഇരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിനെ അടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയെയും പ്രതി ആക്രമിച്ചു.
സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.
ഇവരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ തിരുവാര്‍പ്പില്‍ നിന്നും പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ മാരായ വിദ്യ, മാര്‍ട്ടിന്‍ അലക്സ്, സി.പി.ഓ മാരായ പ്രവീണോ, രാഗേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments