യെസ് വാർത്താ ക്രൈം ബ്യൂറോ
പാലായ്ക്കടുത്ത് കൊല്ലപ്പള്ളിയിൽ ജാക്ക് ഹാമര്‍ തൊഴിലാളി പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തി മരിച്ചു.
കൊല്ലപ്പള്ളി താമരമുക്ക് റോഡിനടുത്ത് കൂവപ്ലാക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പൂഞ്ഞാര്‍ പനച്ചിപ്പാറ പുലിയള്ളുങ്കല്‍ ബൈജു (51) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45-ഓടെയായിരുന്നു സംഭവം.
പണി കഴിഞ്ഞെത്തിയ ഇയാള്‍ വാടകവീട്ടില്‍ കയറി കതകടച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിനഞ്ച് ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്.
0 Comments