സ്വന്തം ലേഖകൻ
കോട്ടയം ജില്ല അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഒന്നാം ദിവസം അവസാനിച്ചപ്പോൾ ദ്രോണാചാര്യ കെ.പി. തോമസ് സ്പോർട്ട്സ് അക്കാദമി ജൂനിയർ വിഭാഗത്തിൽ 232 പോയിന്റുമായി ഒന്നാം സ്ഥാനത്തും, സീനിയർ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 78 പോയിന്റുമായി ഒന്നാം സ്ഥാനത്തും നിൽക്കുന്നു.
ജൂനിയർ വിഭാഗത്തിൽ സെന്റ് തോമസ് ഹൈസ്കൂൾ പാലാ 80 പോയിന്റുമായി രണ്ടാം സ്ഥാനത്തും സീനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് 34 പോയിന്റ് മായി രണ്ടാം സ്ഥാനത്തും നിലനിൽക്കുന്നു.
ഇന്ന് രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം ജില്ല അത് ല റ്റിക്സ് അസോസിയേഷൻ പ്രസിഡണ്ട് പ്രൊഫ. പ്രവീൺ തരിയൻ അധ്യക്ഷത വഹിച്ചു.
പാലാ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.റെജീനാമ്മ ജോസഫ്, മുനിസിപ്പൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ വി.സി പ്രിൻസ് ബിജി ജോജോ, നീന ജോർജ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ചടങ്ങിൽ മുൻകാല കായിക അധ്യാപകരായ പ്രൊഫസർ മേഴ്സി ജോസഫ് വി. സി ജോസഫ്, ജോസഫ് മനയാനി, ദ്രോണാചാര്യ കെ. പി തോമസ് വി. സി അലക്സ് സതീഷ്കുമാർ കെ. പി എന്നിവരെ ആദരിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments