സ്വന്തം ലേഖകൻ
ഇന്നത്തെ കാലത്ത് ഇൻ്റർനെറ്റ് അത്യന്താപേക്ഷിതമാണെങ്കിലും ഓൺലൈൻ മേഖലയിലെ ചതിക്കുഴികളെ തിരിച്ചറിയണമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
കോട്ടയത്ത് സൈബർ ജാഗരൂകതാ ദിവസ് ആചരണത്തിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കോട്ടയം ജില്ലാ സൈബർ പോലീസും, ജില്ലാ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ചാണ് ഉദ്യോഗസ്ഥർക്കായി സൈബർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്.
യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻപോൾ അധ്യക്ഷത വഹിച്ചു. കോട്ടയം സൈബര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ജഗദീഷ് വി.ആര്‍, എസ്.ഐ.ജയചന്ദ്രന്‍ , കെ.ശ്രീലത (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കോട്ടയം ഈസ്റ്റ്) , ബീന പി.എ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി.ഡി.ഇ കോട്ടയം), ജയശങ്കര്‍ സി (അക്കൗണ്ട്സ് ഓഫീസര്‍ ഡി.ഡി.ഇ കോട്ടയം) , സെറീനാ ഭായ് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കോട്ടയം) തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments