വാഹനം തട്ടി അപകടത്തില്‍പ്പെട്ട വലവൂര്‍ വലിയമഠത്തില്‍ അനീഷ് വി എ എന്ന ബിരുദധാരിയായ 27 കാരന്‍ ചികിത്സയ്ക്ക് പണമില്ലാതെ കരുണ വറ്റാത്ത ആളുകളുടെ സഹായം തേടുന്നു.
തൊടുപുഴയില്‍ ടയര്‍ ബസ്സാര്‍ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന അനീഷ് 2022 ഓഗസ്റ്റ് മാസം 23 ന് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് ബൈക്കില്‍ മടങ്ങിയ വഴി വലവൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപത്തുവച്ച് രാത്രി 8-30 നാണ് ജീവിതം തന്നെ മാറ്റിമറിച്ച ആ വലിയ ദുരന്തം അനീഷിനെ കീഴ്‌പ്പെപ്പെടുത്തിയത്.
മിനിലോറിയുടെ രൂപത്തില്‍ അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബോധം നഷ്ടപ്പെട്ട് ഗുരുതരമായി പരിക്കേറ്റ അനീഷ് ഏറെനേരം ആരും അറിയാതെ റോഡില്‍ കിടന്നു. പലരും അതു വഴി കടന്നുപോയിരുന്നു എങ്കിലും ആരും അപകടപ്പെട്ട അനീഷിനെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ല. മണിക്കൂറുകള്‍ കഴിഞ്ഞ് അതുവഴിവന്ന നല്ലവരായ നാട്ടുകാര്‍ ചേര്‍ന്നാണ് അനീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
വലതു കാലും വലതു കയ്യും ചതഞ്ഞരഞ്ഞ് ആഴത്തില്‍ മുറിവും പറ്റിയിരുന്നു. കാലും കൈയ്യും ഓപ്പറേഷന്‍ നടത്തിയിരുന്നു എങ്കിലും മറ്റൊരാളുടെ സഹായത്താലെ നിവര്‍ന്ന് നില്‍ക്കാന്‍പോലും പറ്റൂ എന്ന അവസ്ഥയിലാണ് അനീഷിപ്പോള്‍. വലതു കൈയ്യുടെ ചലന ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.
എപ്പോഴും കട്ടിലില്‍ തന്നെ കിടപ്പാണ്. ഞരമ്പുകളെല്ലാം മുറിഞ്ഞുപോയ വലതു കൈ വിദഗ്ദ ചികിത്സ ഉടനെ നടത്തിയില്ലെങ്കില്‍ മുറിച്ചു മാറ്റേണ്ടിവരുമെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
0 Comments