ഡിസംബര്‍ 26 മുതല്‍ നടക്കുന്ന ചേര്‍പ്പുങ്കല്‍ പള്ളിത്തിരുനാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനപ്പെട്ട ആളുകളുടെ യോഗം നാളെ രാവിലെ 11 ന് ചേര്‍പ്പുങ്കല്‍ പള്ളി പാരിഷ് ഹാളില്‍ ചേരുമെന്ന് പാലാ ആര്‍.ഡി.ഒ. അറിയിച്ചു.
എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എ. മാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.
ഇവരോടൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി ജോസഫ്, കൊഴുവാനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി. എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇവരോടൊപ്പം വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥ മേധാവികളും യോഗത്തില്‍ പങ്കെടുക്കും.
0 Comments