ന്യൂനമര്‍ദം: നാളെ മുതല്‍ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം





സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.


 

ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശ്രീലങ്കന്‍തീരത്തേക്ക് നീങ്ങുകയാണ്. ഇത് നാളെയോടെ കന്യാകുമാരി കടലിലേക്ക് എത്താനിടയുണ്ട്. 

 


ഇതിന്റെ സ്വാധീനത്തിലാണ് തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും നാളെയും മറ്റന്നാളും പരക്കെ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദേശം നാളെ ( ഡിസംബര്‍ 26) തമിഴ്‌നാട് തീരം, കോമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ വേഗതയിലും തെക്ക് കിഴക്കന്‍ അറബിക്കടല്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 

 

 

27-12-2022 ന് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments