യേശു ക്രിസ്തു പകര്‍ന്ന ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം: രാഷ്ട്രപതി ദ്രൗപദി മുര്‍മു




ലോകമെമ്പാടുമുള്ള സമൂഹത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. 

ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രസിഡന്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി ലോകരക്ഷകനായ ക്രിസ്തുവിനെ പ്രത്യേകം അനുസ്മരിച്ചിട്ടുണ്ട്. 

ഈ ക്രിസ്തുമസ്ദിനത്തില്‍ നമുക്ക് യേശുക്രിസ്തു നല്‍കിയ ദയയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ഓര്‍ക്കാമെന്നും യേശുവിന്റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.





ക്രിസ്തുമസ് മനുഷ്യരാശിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ്. 

 


ഈ ദിവസം യേശുക്രിസ്തു നല്‍കിയ അനുകമ്പയുടെയും ത്യാഗത്തിന്റെയും സന്ദേശം നാം ഓര്‍ക്കുന്നു. പരസ്പരം സ്‌നേഹത്തോടെയും ദയയോടെയും പെരുമാറാന്‍ ക്രിസ്തുമസ് ആഘോഷം നമ്മെ പ്രചോദിപ്പിക്കുന്നു. 

 

യേശുക്രിസ്തുവിന്റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. സന്ദേശത്തിന്റെ സംപ്ക്ഷിത രൂപം ട്വിറ്ററിലും പ്രസിഡന്റ് പങ്കുവെച്ചിട്ടുണ്ട്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments