സുനില്‍ പാലാ
എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തിലുള്ള എട്ടാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രക്ക് ഇന്ന് രാവിലെ 8 മണിയോടെ ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രസന്നിധിയില്‍ നിന്ന് തുടക്കമായി.
പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് പത്മകുമാര്‍ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, സെബി പറമുണ്ട തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
യൂണിയന്‍ നേതാക്കളായാ സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ്, സജീവ് വയലാ, കെ.ആര്‍. ഷാജി തുടങ്ങിയവരാണ് പദയാത്ര നയിക്കുന്നത്. പദയാത്രയ്ക്ക് ഭരണങ്ങാനം കാണിക്കമണ്ഡപം ജംഗ്ഷനില്‍ വന്‍വരവേല്‍പ് നല്‍കി.
മാണി സി. കാപ്പന്‍ എം.എല്‍.എ., പി.സി. ജോര്‍ജ്ജ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍ തുടങ്ങിയവര്‍ പദയാത്രാ നേതാക്കളെ ഹാരമണിയിച്ച് വരവേറ്റു.
തുടര്‍ന്ന് ഇടമറ്റം വഴി തീര്‍ത്ഥാടന പദയാത്ര യാത്ര തുടര്‍ന്നു. 30 നാണ് ശിവഗിരി മഹാസമാധിയില്‍ യാത്ര എത്തിച്ചേരുന്നത്.
0 Comments