ബോയ്ഫ്രണ്ടിന് സ്മാര്‍ട്ട്ഫോണ്‍ വേണം; വീട്ടമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്‍




സുഹൃത്തിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനുള്ള പണത്തിനായി വീട്ടമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വര്‍ണമാലയും കമ്മലും കവര്‍ന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്‍. 

മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിക്ക് സമീപം ജ്യോതിസ് വീട്ടില്‍ ജലജയെ (59) ആണ് വിദ്യാര്‍ത്ഥിനി അടിച്ചു വീഴ്ത്തിയത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. 

ബോയ്ഫ്രണ്ടിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള പണത്തിന് വേണ്ടിയായിരുന്നു അതിക്രമം. വീട്ടില്‍ ജലജ തനിച്ചായിരുന്നു. വീട്ടില്‍ എത്തിയ വിദ്യാര്‍ത്ഥിനി ജലജയുടെ തലയുടെ പിന്നില്‍ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. 


മാലയും കമ്മലും കവര്‍ന്ന ശേഷം പെണ്‍കുട്ടി കടന്നുകളഞ്ഞു. വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിനിടെ ജലജ നാട്ടുകാരോടു പറഞ്ഞിരുന്നു. 


തുടര്‍ന്ന് പൊലീസ് വീട്ടില്‍ എത്തി അന്വേഷിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments