കള്ളനെന്ത് കളക്ടറേറ്റ്; ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം, രണ്ട് ഉദ്യോഗസ്ഥരുടെ ബാഗ് കൈക്കലാക്കി


 

കള്ളനെന്ത് കളക്ടറേറ്റ്; ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം, രണ്ട് ഉദ്യോഗസ്ഥരുടെ ബാഗ് കൈക്കലാക്കി


സുരക്ഷാ ജീവനക്കാരും കാമറകളുമൊക്കെ ഉണ്ടെങ്കിലും കള്ളന്മാര്‍ക്ക് ഇതൊന്നും ഒരു തടസ്സമല്ല. കൊച്ചി കളക്ടറേറ്റിലെ രണ്ട് ഓഫീസുകളിലാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം നടന്നത്. രണ്ട് ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ ബാഗ് മോഷണം പോയി.

കളക്ടറേറ്റിലെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസിലാണ് ആദ്യത്തെ മോഷണം നടന്നത്. ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ബാഗാണ് ഇവിടേനിന്ന് മോഷ്ടിച്ചത്. 

 

പിന്നാലെ കഴിഞ്ഞദിവസം മൂന്നാംനിലയിലുള്ള ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിലും മോഷണം നടന്നു. എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ബാഗുമായാണ് കള്ളന്‍ കടന്നത്. 

 

 

വണ്ടിയുടെ താക്കോല്‍ ഉള്‍പ്പെടെ കള്ളന്‍ കൈക്കലാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments