ആണ്ടൂര്‍ വായനശാലയുടെ വായന അവാര്‍ഡ് ശ്രീപൗര്‍ണ്ണി ജി. നമ്പൂതിരിക്ക്





ദേശീയ വായനശാല തുടര്‍ച്ചയായി നടത്തിവരുന്ന വ്യത്യസ്തങ്ങളായ പരിപാടികളോടൊപ്പം വായന  പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി കഴിഞ്ഞ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ സ്ഥിരം പുസ്തക  വായനക്കാര്‍ക്കായുള്ള ആദ്യ ക്യാഷ് അവാര്‍ഡിന് ശ്രീപൗര്‍ണ്ണമി  ജി. നമ്പൂതിരി അര്‍ഹയായി.   

വായനശാലയുടെ പ്രാരംഭപ്രവര്‍ത്തകനും ലൈബ്രേറിയനും വായനശാല കെട്ടിടത്തിന് സ്ഥലം സംഭാവന ചെയ്ത ആളുമായ പറഞ്ചിക്കാട്ട് ഇല്ലത്ത് റ്റി.എന്‍. നാരായണന്‍ ഇളയതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി അദ്ദേഹത്തിന്റെ മുപ്പതാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാഷ് അവാര്‍ഡ് പദ്ധതിക്ക് വായനക്കാരുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.


     
ലൈബ്രറിയില്‍ നിന്ന് മാസത്തില്‍ ഒരു പുസ്തകം എന്ന ക്രമത്തില്‍ ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ വായിക്കുന്ന കുറഞ്ഞത് പന്ത്രണ്ട്  പുസ്തകങ്ങളുടെയെങ്കിലും ആസ്വാദന കുറിപ്പ് തയ്യാറാക്കി വാര്‍ഷിക പരിശോധനയ്ക്ക് വിദഗ്ധ സമിതിക്ക് സമര്‍പ്പിക്കണമെന്നതാണ് നിബന്ധന. എന്നാല്‍ എണ്‍പതോളം കുറിപ്പുകള്‍ തയ്യാറാക്കിയാണ് ശ്രീപൗര്‍ണ്ണമി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മറ്റു മത്സരാര്‍ത്ഥികള്‍ 64-ഉം അതിനു താഴെയും കുറിപ്പുകളാണ് ലൈബ്രറി സമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്.


     
ഞായറാഴ്ച 4 ന് ലൈബ്രറി പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അവാര്‍ഡ് വിതരണം ചെയ്യും.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ്, വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, ഡോ. ഹരിശര്‍മ്മ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments