വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തി. വിനായക ചതുര്‍ത്ഥി മംഗള ദീപ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിച്ചു. വിഘ്‌നേശ്വരന് നാളികേരം ഉടച്ചശേഷം ക്ഷേത്രദര്‍ശനവും നടത്തിയ ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.
ഫ്രാന്‍സിസ് ജോര്‍ജ് എംപി , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുക്കാല, ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിന്‍ലാല്‍, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി, സന്യാസി ശ്രേഷ്ഠന്മാര്‍ തുടങ്ങിയവര്‍ ഗവര്‍ണറെ വരവേല്‍ക്കുവാന്‍ എത്തിയിരുന്നു.
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഉത്സവം ബുധനാഴ്ച നടക്കും. പുലര്‍ച്ചെ 5 30ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ 10,008 നാളികേരത്തിന്റെ മഹാ ഗണപതിഹോമം നടക്കും.
തുടര്‍ന്ന് 11ന് മഹാഗണപതി ഹോമം ദര്‍ശനവും 12 മണിക്ക് ഗജ പൂജയും നടക്കും. പഞ്ചാരിമേളം, കാഴ്ച ശ്രീബലി, പാണ്ടിമേളം, പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം എന്നിവയും നടക്കും. 28ന് വിനായക ചതുര്‍ത്ഥി മഹോത്സവം ആറാട്ടോടെ സമാപിക്കും. ബുധനാഴ്ച വൈകിട്ട് പള്ളിവേട്ട ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രനട അടയ്ക്കും.
0 Comments