കുറുമണ്ണ് സ്കൂളിലെ ഓണാഘോഷം നാടിൻ്റെ ഉത്സവമായി മാറുന്നു
കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ 27 /08/2025 ബുധനാഴ്ച ഓണാഘോഷം (2K ഓണം 2 K 25) നടത്തും.
രാവിലെ 8.45 ന് കുട്ടികളുടെ അത്തപ്പൂക്കള മത്സരത്തോടുകൂടി ഓണാഘോഷ പരിപാടികൾ ആരംഭിക്കും.
മലയാളി മങ്ക, കേരള ശ്രീമാൻ, ഓണപ്പാട്ട്, വടംവലി,മിഠായി പെറുക്കൽ ,തിരികത്തിച്ചോട്ടം , ബാൾ പാസിംഗ്, ബോംബിംഗ് ദ സിറ്റി എന്നീ മൽസരങ്ങൾ കുട്ടികൾക്കായി നടത്തപ്പെടും.
LP, UP, HS വിഭാഗം കുട്ടികൾ സംയുക്തമായി നടത്തുന്ന മെഗാ തിരുവാതിര ഈ വർഷത്തെ ഓണാഘോഷത്തിൻ്റെ മാറ്റ് കൂട്ടും.
കുട്ടികളുടെ മൽസരങ്ങൾക്ക് ശേഷം സാംസ്ക്കാരിക സമ്മേളനം നടക്കും.
സ്കൂൾ മാനേജർ റവ ഫാദർ തോമസ് മണിയഞ്ചിറ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും
പഞ്ചായത്ത് പ്രെസിഡൻ്റ് ജിജി തമ്പി ഓണസന്ദേശം നല്കി മുഖ്യപ്രഭാഷണം നടത്തും
പഞ്ചായത്ത് വൈസ് പ്രെസിഡൻ്റ് വി ജി സോമൻ മൽസരവിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും.
പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജേക്കബ്,
ബിന്ദുവിനു , പി.റ്റി.എ പ്രെസിഡൻ്റ് ശ്രീ സുബി ഓടയ്ക്കൽ പൂർവ്വ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും.
പി.റ്റി.എ കമ്മറ്റിയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും സംയുക്തമായി സ്പോൺസർ ചെയ്യുന്ന ഓണ സദ്യയും ഉണ്ടായിരിക്കും
പി.റ്റി.എ കമ്മിറ്റി അംഗങ്ങൾ,
MPTA അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ഓണ സദ്യയും പായസവും തയ്യാറാക്കുന്നതിന് നേതൃത്വം നല്കും. 600ൽ പരം ആളുകൾക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും പായസവും ആണ് ഒരുക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു
0 Comments